Posts

വാഗമൺ പുള്ളിക്കാനം കയറിയിറങ്ങാം

Image
വാഗമൺ പുള്ളിക്കാനം  തേയില തടാകം കണ്ട് രാപ്പാർക്കാം വിവാഹ വാർഷികം പ്രമാണിച്ച് വീണ്ടുമൊരു ഹൈറേഞ്ച് യാത്ര പ്ലാൻ ചെയ്തപ്പോൾ ഇത്തവണ മൂന്നാർ കൂടി കണ്ട് വാഗമണ്ണ് സ്റ്റേ ചെയ്തു പോകാമെന്ന് കരുതി ഒരാഴ്ചത്തെ പെട്ടിയും കെട്ടി പറുക്കി രാവിലെ വണ്ടിയെടുത്ത് നേരെ കുട്ടിക്കാനം വഴി വാഗമൺ കണ്ട് തുടങ്ങാം എന്ന് കരുതി യാത്ര ആരംഭിച്ചു.  ബഹറിൻ പ്രവാസി ആയ ആത്മസുഹൃത്ത് ജോജി ആരംഭിച്ച സംരംഭം തേയിലത്തോട്ടത്തിനും തടാകക്കരക്കും ഇടയിൽ തുടങ്ങിയ വിസ്തൃതമായ  വിനോദസഞ്ചാര സങ്കേതം  കാണാം കഴിക്കാം കിടക്കാം അങ്ങനെ നിരവധി പ്ലാനുകൾ മനസ്സിൽ വരച്ചിട്ട് യാത്ര തുടങ്ങി.  അവധിക്ക് നാട്ടിലെത്തിയപ്പോൾ പ്രവാസി സ്നേഹിതൻ ജസ്റ്റിൻ ചാരംകുഴി വാങ്ങിയ കാർ സ്വന്തമായി ഉപയോഗിക്കുന്നതിനു മുമ്പ് മടികൂടാതെ തന്ന വാഗണാറിലാണ് വാഗമൺ പുള്ളിക്കാനം കാണാൻ ഇറങ്ങിത്തിരിച്ചത്.   വാഗമൺ ഇന്നും വരാൻ കൊതിക്കുന്ന ഒരിടമാണ് പലതവണ വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും വാഗമൺ മുഴുവനായി കണ്ടു തീർക്കാൻ സാധിച്ചിട്ടില്ല. വാഗമൺ പുള്ളിക്കാനം റൂട്ട് അതിലേറെ മനോഹരിയാണ് എന്ന യാഥാർത്ഥ്യം മനസ്സിലാക്കാൻ ഇപ്പോഴാണ് അവസരം ഒത്തുവന്നത്. പച്ചപ്പട്ടണി...

പ്രേമലേഖനം എഴുതി പരിചയമില്ലെങ്കിലും

Image
പ്രേമലേഖനം എഴുതി പരിചയമില്ലെങ്കിലും പ്രേമലേഖനം എഴുതി പരിചയമില്ലെങ്കിലും ബഹറിനിൽ നിന്നും ഒരുവിധം ഒപ്പിച്ചെടുത്ത ലീവുമായി നാട്ടിൽ പെണ്ണുകാണാൻ പോയപ്പോൾ ഗൾഫ് മാധ്യമത്തിന്റെ കുടുംബം എന്ന മാസിക 2016 ഒരു പതിപ്പ് കയ്യിൽ കരുതി അതേ വർഷം മെയ് മാസം പെണ്ണുകണ്ട് തിരികെ ഇറങ്ങാൻ നേരം കുടുംബം മാസിക കൊടുത്തിട്ട് തിരികെ പോകുന്നു. വർഷങ്ങൾക്കുശേഷം എ കെ സി സി ബഹറിൻ ചങ്ങമ്പുഴയുടെ 126 -മത് ജന്മദിനം പ്രമാണിച്ച് സംഘടിപ്പിച്ച പ്രേമലേഖന മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചപ്പോൾ രസകരമായ പെണ്ണുകാണൽ ചടങ്ങ് മനസ്സിൽ ഓടിയെത്തുന്നു.  വർഷം 2016 May - അന്ന് പെണ്ണുകാണാൻ ചെന്നപ്പോൾ കൊടുത്ത മാധ്യമം ദിനപത്രത്തിന്റെ കുടുംബം മാസിക ഓരോ താളും മറിച്ച്  അരിച്ചുപെറുക്കി നോക്കിയിട്ടും  ഒരു പ്രേമലേഖനവും കിട്ടിയില്ല എന്ന് മാത്രമല്ല രണ്ടു വരിയെങ്കിലും കുറിച്ച ഒരു തുണ്ട് പേപ്പർ പോലും കിട്ടിയില്ല എന്ന ഭാര്യയുടെ പരിഭവം  ഈ പുരസ്കാരം വഴി  ഒരു പരിധിവരെ പരിഹാരമാകും എന്ന് ഇന്ന് കരുതുന്നു . ഒപ്പം എഴുതി തുടങ്ങി കഴിഞ്ഞ വർഷംവരെ കൈവിരലിലെണ്ണാവുന്ന കവിതകളുമായി മടി പിടിച്ചിരുന്നപ്പോൾ കഴിഞ്ഞവർഷം അവസാനം പങ്കെടുത്ത  എകെസ...

പാവങ്ങളുടെ തേക്കടി - റാന്നിയിൽ

Image
  പാവങ്ങളുടെ തേക്കടി -Ranny Eco Tourism https://www.instagram.com/reels/DLUtbANykf3/ പാവങ്ങളുടെ തേക്കടി റാന്നിയിൽ  റാന്നിയിൽ ഇങ്ങനെയൊരു സ്ഥലം ഉണ്ടെന്ന് എത്രപേർക്കറിയാം ?.  റാന്നി- അത്തിക്കയം റൂട്ടിൽ കരികുളം വനം തുടങ്ങുന്ന ബസ് സ്റ്റോപ്പ് മുതൽ കക്കുടുമൺ വരെയുള്ള സ്ഥലമാണ് പാവങ്ങളുടെ തേക്കടി എന്ന മനോഹരമായ മുളങ്കാടുകൾ റോഡിലേക്ക് വളർന്നു പന്തലിച്ചു നിൽക്കുന്ന പച്ചപ്പിന്റെ തണലിന്റെ തണുത്ത കാറ്റിന്റെ മഴക്കാലത്ത് കോടമഞ്ഞിന്റെ നിരവധി വിശേഷങ്ങൾ ചേർന്ന പാവങ്ങളുടെ തേക്കടി ഇന്ന് റീൽസ് ദൃശ്യങ്ങളിൽ കൂടി പ്രസിദ്ധമാണ്. പാവങ്ങളുടെ തേക്കടിയിൽ മീൻതൂക്കുപാറ വെള്ളച്ചാട്ടവും പുലിയറയും വ്യത്യസ്തമായ കാഴ്ചകൾ സമ്മാനിക്കുന്നത് അധികമാർക്കും അറിയില്ല.  നാട്ടുകാർ പറഞ്ഞു കേട്ടതനുസരിച്ച് ഉള്ള വിശേഷങ്ങൾ നേരിട്ട് കാണാനും അനുഭവിക്കാനും കരികുളം ബസ്റ്റോപ്പിൽ ഇറങ്ങിയാൽ പാവങ്ങളുടെ തേക്കടി ആരംഭിക്കുകയായി.  കാവ് ടൂറിസം വഴിയായി കൊച്ചരീക്കൽ ഗുഹ പ്രശസ്തമായത് പോലെ ഒരു പുലിയറ ഇവിടെ ഉള്ളത് ടൂറിസം രംഗത്ത് റാന്നി സമ്മാനിക്കുന്ന ഒരു പുതിയ സാധ്യത സജീവമായി നിലനിർത്താൻ നാറാണമൂഴി പഞ്ചായത്ത് ഉൾക്കൊള്ളുന്ന ജനപ്രതിനിധിക...

ഗവി KSRTC ബസ്സിൽ കൊച്ചു പമ്പ

Image
ഗവി KSRTC ബസ്സിൽ കൊച്ചു പമ്പ  ഇറങ്ങിയാൽ വീണ്ടുമൊരു ഗവി യാത്ര ഇത്തവണ കുടുംബമായി പോകാൻ തീരുമാനിച്ചപ്പോൾ മറ്റൊന്നും ആലോചിച്ചില്ല പത്തനംതിട്ടയിൽ നിന്നും ഗവി വഴി കുമളിക്ക് പോകുന്ന കെഎസ്ആർടിസി ബസ് പെരുനാട് കൊച്ചു പാലത്ത് നിന്നും രാവിലെ ചാടി എണീറ്റപ്പോൾ കൂടെ അനക്കം കേട്ട് ഞങ്ങളുടെ ഇരട്ടകളിൽ ഒരാളായ ഹന്നയും കൂടെ കൂട്ടി ഭാര്യവീട്ടിൽ നിന്നും വണ്ടിയെടുത്ത്  ബസ്റ്റോപ്പിൽ ഗവി ബസ് വരുന്ന സമയത്തിന് തൊട്ടുമുമ്പായി എത്തി കിട്ടിയ സ്ഥലത്ത്  വണ്ടി ഒരുവിധം ഒതുക്കിയിട്ടു.  കുടുംബവീടായ കീക്കൊഴൂരിൽ നിന്നും ഗവിക്ക് പോകാനായി കെഎസ്ആർടിസി ലൈൻ ബസ് പിടിക്കാൻ ഇറങ്ങിയാൽ കുമ്പളാംപൊയ്ക ജംഗ്ഷനാണ് ഞങ്ങൾക്ക് കൂടുതൽ സൗകര്യപ്രദം. ബസ് കൃത്യ സമയത്ത് തന്നെ എത്തി കയറാൻ നോക്കുമ്പോൾ വണ്ടി നിറയെ യാത്രക്കാരുമായി ഒരു സീറ്റ് പോലും കാലിയില്ലാതെ അകത്തേക്ക് ഒരുവിധം കയറിപ്പറ്റിയപ്പോൾ കുഞ്ഞുമായി നിൽക്കുന്ന ഞങ്ങൾക്ക് ഒരു സീറ്റ് ഒഴിഞ്ഞു തന്നു. അങ്ങനെ ഭാര്യയും കുട്ടിയും ഒരു സീറ്റിൽ ഒരുവിധം ഇരുത്തി ഞാൻ ഇനി സീറ്റ് ഒഴിയുന്ന സ്ഥലം വരെ നിൽക്കാം എന്ന് കരുതി നിൽക്കുമ്പോൾ  അധികം വൈകാതെ അടുത്ത സ്റ്റോപ്പിൽ ഒരു യാത്രക്ക...
Image
KSRTC BTC Tour Thiruvalla   കൊച്ചരീക്കൽ Via  അരീക്കൽ   കെഎസ്ആർടിസിയുടെ ബഡ്ജറ്റ് ടൂറിസം ഹിറ്റ്  ആക്കിയ എറണാകുളം ജില്ലയിലെ പിറവം മണ്ഡലത്തിലെ ഒരു പഞ്ചായത്തിന് പ്രാദേശിക ടൂറിസം വഴി വരുമാനത്തിനു മുൻപന്തിയിലേക്ക് നയിച്ച  പാമ്പാക്കുട പഞ്ചായത്ത് അരീക്കൽ വെള്ളച്ചാട്ടം, അതുപോലെ തന്നെ   പിറവം മണ്ഡലത്തിലെ തിരുമാറാടി പഞ്ചായത്തിലെ  കൊച്ചരീക്കൽ കാവുകൾ  പേരിലും പെരുമയിലും ഈ ടൂറിസം കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന കെഎസ്ആർടിസിയുടെ ടൂറിസം ദിവസേന സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഞ്ചാരികളെയുമായി എത്തുന്നത് പഞ്ചായത്തിന്, നാടിന്, നാട്ടുകാർക്ക് ഒരുപോലെ വരുമാന വർദ്ധനവിനും സ്ഥലത്തിൻറെ പേരിനും പ്രശസ്തിക്കും പെരുമ നൽകി എന്നത് പ്രാദേശിക ടൂറിസത്തിന്റെ  പ്രാധാന്യം വിളിച്ചോതുന്നതാണ്. തൃപ്പൂണിത്തുറ ഹിൽ പാലസ് കണ്ടതിനു ശേഷം ഉച്ചയൂണ് കഴിഞ്ഞ്   വണ്ടി നേരെ വിട്ടത് അത് വരെ കേട്ടു മാത്രം പരിചയമുള്ള  കൊച്ചരീക്കൽ ഗുഹ നേരിൽ കാണാൻ സാധിച്ചത് കുളിർമയുള്ള അനുഭവമാണ് മനസ്സിനും ശരീരത്തിനും സമ്മാനിച്ചത്.  വർഷങ്ങളുടെ കാലപ്പഴക്കം പേറുന്ന കാവ...

KSRTC Budget Tour-Malarikkal ആമ്പൽ പുലർ കാഴ്ച

Image
  KSRTC Budget Tour- Thiruvalla BTC " Best Kanna Best" Malarikkal Via Areekkal അങ്ങനെയൊരു അവധിക്കാലത്ത് കഴിഞ്ഞ വെക്കേഷനിൽ പെരുമഴക്കാലത്തെ മഴയാത്ര ആസ്വദിക്കാൻ ഞങ്ങൾ തെരഞ്ഞെടുത്തത് കെഎസ്ആർടിസിയുടെ ബഡ്ജറ്റ് ടൂറിസം തിരുവല്ലയിൽ നിന്നും ഏർപ്പെടുത്തിയ ആയിരം ഏക്കറോളം നീണ്ടു പരന്ന കിടക്കുന്ന ആമ്പൽ വസന്തം പൂത്തുലഞ്ഞു കിടക്കുന്ന മലരിക്കൽ അതിരാവിലെ സൂര്യനുദിക്കുന്നതിനു മുമ്പ് കാണാൻ ഒരു പരീക്ഷണം മനസ്സിൽ തങ്ങി നിൽക്കുന്ന പൂക്കാലം ഓർമ്മയിൽ കുളിരുള്ള വസന്തമായി പരിലസിക്കുന്നു തലേദിവസം തന്നെ ടാറ്റാ ഉടുപ്പും ടാറ്റാ ചെരുപ്പും അണിയിച്ച ഉറങ്ങാൻ കിടന്ന ഇരട്ടക്കുരുന്നുകളെ അതിരാവിലെ അലാറം വെച്ച് കിടക്കപ്പായയിൽ നിന്നും സുഖകരമായ ഉറക്കം ശല്യപ്പെടുത്താതെ വാരി എടുത്ത് റാന്നിയിൽ നിന്നും തിരുവല്ലയിലേക്ക് ഉറക്കച്ചടവൊക്കെ വിട്ടൊഴിഞ്ഞ ഒരു കടുപ്പത്തിൽ ഒരു കട്ടൻ കുടിച്ച് ആവേശത്തോടെ വാഹനം ഓടിച്ച് തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ  കെട്ടിടത്തിന്റെ അടിവാരത്തിലെ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്ത് ഓടിപ്പിടിച്ച് ഒരു വിധം സമയത്തിന് പുറപ്പെടാൻ തയ്യാറായി കാത്തുനിൽക്കുന്ന കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം ബസ് ഞങ്ങളെ കണ്ട  ...

പാൽ പോലെ പതഞ്ഞൊഴുകി പനംകുടന്ത- Kerala's KUTTALAM -Ranny - waterfalls Tourism Circuit

Image
  പാൽ വെള്ളം പോലെ പതഞ്ഞൊഴുകുന്ന പനംകുടന്ത അരുവി അത്തിക്കയം പാലം കടന്ന് ഇടത് തിരിഞ്ഞാൽ കുടമുരുട്ടി വഴി മുൻപോട്ടുള്ള വഴിയിൽ പെരുന്തേനരുവി ഡാം  കണ്ട് പാലം കടന്നു കുരമ്പൻമൂഴി പിന്നിട്ട് വന്യമായ വിജനമായ വഴിയിലൂടെ പനംകുടന്ത അരുവി ലക്ഷ്യമാക്കി മുന്നോട്ടു നീങ്ങുമ്പോൾ രണ്ടു വഴിക്ക് എത്തിച്ചേരാവുന്ന രണ്ടായി വഴി പിരിയുന്ന ഒരു ചെറു മാടക്കടയുടെ ഇടതുവശത്തു കൂടി പോയാൽ വെള്ളച്ചാട്ടം തുടങ്ങുന്നതിന്റെ അരകിലോമീറ്റർ അടുത്ത് വരെ എത്തിച്ചേരാം. വാഹനം ഒതുക്കി വണ്ടിയിൽ നിന്നിറങ്ങി ഏകദേശം അര കിലോമീറ്റർ ഉള്ളിൽ നടന്നു മാത്രം എത്തിച്ചേരാവുന്ന പ്രകൃതി അണിയിച്ചൊരുക്കിയ വസന്തമാണ് പനംകുടന്ത.  പലതട്ടായി തട്ടുകളുടെ എണ്ണം കൃത്യമായി പറയാൻ സാധിക്കാത്ത വിധത്തിൽ ഒരു കിലോമീറ്റർ ദൂരമുള്ള പനംകുടന്ത അരുവിയുടെ തുടക്കത്തിൽ എത്തിച്ചേരുമ്പോൾ ലഭിക്കുന്ന പറഞ്ഞറിയിക്കാനാവാത്തതാണ്.  പ്രതീക്ഷയിൽ കവിഞ്ഞ ചെങ്കുത്തായ പാറയിലെ പാൽപതഞ്ഞ പോലെ താഴേക്ക് കുത്തനെ പതിക്കുന്ന വെള്ളച്ചാട്ടം ഒപ്പം പച്ചപ്പട്ടണിഞ്ഞ ഇരുവശത്തെ ചുറ്റുപാടുകൾ ഒക്കെ ഹൃദയഹാരിയാണ്. അരുവിയുടെ തുടക്കം തന്നെ പ്രതീക്ഷകൾക്കപ്പുറത്തെ കാഴ്ചകളുടെ നിറവസന്തം തുറന്നുവെക്...

Knowledge Village-Ranny

Image
 Knowledge Village- Ranny  റാന്നിയിൽ നോളജ് വില്ലേജ് പദ്ധതി ;  https://pathanamthittamedia.com/start-scoil-park-in-ranni/  https://www.youtube.com/watch?v=yUa_aKu_dZ0  https://www.youtube.com/watch?v=7_5S2gISrLU  https://www.youtube.com/watch?v=0xYE6gaqUy8 https://www.manoramaonline.com/district-news/pathanamthitta/2021/12/21/pathanamthitta-ranni-knowledge-assembly-as-part-of-the-knowledge-village.html  https://www.konnivartha.com/2023/01/30/ranni-knowledge-village-project/ https://www.konnivartha.com/2022/10/14/ranni-knowledge-village-project-jwala-started-as-a-study-aid-for-school-students/ https://fb.watch/yDErw0aFeG/ https://keralanews.gov.in/12016/Ranni-knowledge-village-debate-with-teachers-.html https://m.facebook.com/story.php?story_fbid=pfbid02PJN6nat25Su32Luk8uT6Dk6ftnffxQU7TULxu6yJjJTd7s9EG8eD3J9eZFuxisxLl&id=189349487925976 https://www.youtube.com/watch?v=wY0zcqFJF8c https://www.manoramanews.com/nattuvartha/south/2021/12/22/pathanamthitt...
Image
 Christmas Special