വാഗമൺ പുള്ളിക്കാനം കയറിയിറങ്ങാം
വാഗമൺ പുള്ളിക്കാനം തേയില തടാകം കണ്ട് രാപ്പാർക്കാം വിവാഹ വാർഷികം പ്രമാണിച്ച് വീണ്ടുമൊരു ഹൈറേഞ്ച് യാത്ര പ്ലാൻ ചെയ്തപ്പോൾ ഇത്തവണ മൂന്നാർ കൂടി കണ്ട് വാഗമണ്ണ് സ്റ്റേ ചെയ്തു പോകാമെന്ന് കരുതി ഒരാഴ്ചത്തെ പെട്ടിയും കെട്ടി പറുക്കി രാവിലെ വണ്ടിയെടുത്ത് നേരെ കുട്ടിക്കാനം വഴി വാഗമൺ കണ്ട് തുടങ്ങാം എന്ന് കരുതി യാത്ര ആരംഭിച്ചു. ബഹറിൻ പ്രവാസി ആയ ആത്മസുഹൃത്ത് ജോജി ആരംഭിച്ച സംരംഭം തേയിലത്തോട്ടത്തിനും തടാകക്കരക്കും ഇടയിൽ തുടങ്ങിയ വിസ്തൃതമായ വിനോദസഞ്ചാര സങ്കേതം കാണാം കഴിക്കാം കിടക്കാം അങ്ങനെ നിരവധി പ്ലാനുകൾ മനസ്സിൽ വരച്ചിട്ട് യാത്ര തുടങ്ങി. അവധിക്ക് നാട്ടിലെത്തിയപ്പോൾ പ്രവാസി സ്നേഹിതൻ ജസ്റ്റിൻ ചാരംകുഴി വാങ്ങിയ കാർ സ്വന്തമായി ഉപയോഗിക്കുന്നതിനു മുമ്പ് മടികൂടാതെ തന്ന വാഗണാറിലാണ് വാഗമൺ പുള്ളിക്കാനം കാണാൻ ഇറങ്ങിത്തിരിച്ചത്. വാഗമൺ ഇന്നും വരാൻ കൊതിക്കുന്ന ഒരിടമാണ് പലതവണ വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും വാഗമൺ മുഴുവനായി കണ്ടു തീർക്കാൻ സാധിച്ചിട്ടില്ല. വാഗമൺ പുള്ളിക്കാനം റൂട്ട് അതിലേറെ മനോഹരിയാണ് എന്ന യാഥാർത്ഥ്യം മനസ്സിലാക്കാൻ ഇപ്പോഴാണ് അവസരം ഒത്തുവന്നത്. പച്ചപ്പട്ടണി...