പാവങ്ങളുടെ തേക്കടി - റാന്നിയിൽ

 പാവങ്ങളുടെ തേക്കടി -Ranny Eco Tourism











https://www.instagram.com/reels/DLUtbANykf3/

പാവങ്ങളുടെ തേക്കടി റാന്നിയിൽ 


റാന്നിയിൽ ഇങ്ങനെയൊരു സ്ഥലം ഉണ്ടെന്ന് എത്രപേർക്കറിയാം ?. 

റാന്നി- അത്തിക്കയം റൂട്ടിൽ കരികുളം വനം തുടങ്ങുന്ന ബസ് സ്റ്റോപ്പ് മുതൽ കക്കുടുമൺ വരെയുള്ള സ്ഥലമാണ് പാവങ്ങളുടെ തേക്കടി എന്ന മനോഹരമായ മുളങ്കാടുകൾ റോഡിലേക്ക് വളർന്നു പന്തലിച്ചു നിൽക്കുന്ന പച്ചപ്പിന്റെ തണലിന്റെ തണുത്ത കാറ്റിന്റെ മഴക്കാലത്ത് കോടമഞ്ഞിന്റെ നിരവധി വിശേഷങ്ങൾ ചേർന്ന പാവങ്ങളുടെ തേക്കടി ഇന്ന് റീൽസ് ദൃശ്യങ്ങളിൽ കൂടി പ്രസിദ്ധമാണ്.


പാവങ്ങളുടെ തേക്കടിയിൽ മീൻതൂക്കുപാറ വെള്ളച്ചാട്ടവും പുലിയറയും വ്യത്യസ്തമായ കാഴ്ചകൾ സമ്മാനിക്കുന്നത് അധികമാർക്കും അറിയില്ല. 


നാട്ടുകാർ പറഞ്ഞു കേട്ടതനുസരിച്ച് ഉള്ള വിശേഷങ്ങൾ നേരിട്ട് കാണാനും അനുഭവിക്കാനും കരികുളം ബസ്റ്റോപ്പിൽ ഇറങ്ങിയാൽ പാവങ്ങളുടെ തേക്കടി ആരംഭിക്കുകയായി. 


കാവ് ടൂറിസം വഴിയായി കൊച്ചരീക്കൽ ഗുഹ പ്രശസ്തമായത് പോലെ ഒരു പുലിയറ ഇവിടെ ഉള്ളത് ടൂറിസം രംഗത്ത് റാന്നി സമ്മാനിക്കുന്ന ഒരു പുതിയ സാധ്യത സജീവമായി നിലനിർത്താൻ നാറാണമൂഴി പഞ്ചായത്ത് ഉൾക്കൊള്ളുന്ന ജനപ്രതിനിധികളും വിനോദസഞ്ചാരികളും ഇവിടം സന്ദർശിച്ച് മനസ്സിലാക്കി ഒന്ന് ശരിക്കും മനസ്സ് വെച്ചാൽ മീൻ തൂക്കുപാറ വെള്ളച്ചാട്ടവും വിളയാട്ടുപാറ വെള്ളച്ചാട്ടവും തൊട്ടുരുമ്മി പുലിയറയും സഞ്ചാരികളുടെ ഇഷ്ടയിടമായി മാറാൻ ഇനി അധികകാലം വേണ്ട.

കാടിൻറെ എല്ലാ ഭാവങ്ങളോടെ വനത്തിലെ ശബ്ദ വിന്യാസം മാറിമറിയുന്ന കാലാവസ്ഥ  വ്യത്യസ്തതകളോടെ  അനുഭവിച്ചറിയാൻ അടിസ്ഥാന സൗകര്യങ്ങൾ ഒന്നു വികസിപ്പിച്ചെടുത്താൽ ഇതിലും പറ്റിയ സ്ഥലം വേറെ ഇല്ല ഇവിടെ എന്ന് വേണം പറയാൻ.

മുളകൾ ധാരാളം വളർന്ന നിൽക്കുന്ന പച്ചപ്പട്ട് വിരിച്ച് റോഡിൻറെ അരികിൽ തണലായി മഴക്കാലത്ത് കോടമഞ്ഞിന്റെ കാഴ്ചകളും റോഡിൽ സഞ്ചരിക്കുന്ന യാത്രക്കാരുടെ മനസ്സിലേക്ക് തറച്ചുകയറുന്ന അപൂർവ്വ കാഴ്ചകൾ ഭാവിയിൽ ഇക്കോ ടൂറിസം മാതൃകയിൽ തങ്ങാനും മുള വീടുകൾ മൺവീടുകൾ മര വീടുകൾ തുടങ്ങിയ സാധ്യതകൾ പാവങ്ങളുടെ തേക്കടിയിൽ ഉയർന്നുവരുന്ന കാലം വിദൂരമല്ല. 


മീൻ തൂക്കുപാറ വെള്ളച്ചാട്ടത്തിൽ മീൻ പിടിക്കാനും മീൻ ഭക്ഷണം കൊടുക്കാനും മീൻ ഭക്ഷിക്കാനും രുചിയിടമായി മാറുന്നതിനും അധികസമയം ഇനി വേണ്ടിവരില്ല.മഴക്കാലത്തെ വെള്ളം തടയണ നിർമ്മിച്ച നിലനിർത്തിയാൽ സഞ്ചാരികളെ കൂടുതൽ ആകർഷിക്കും.


മുളയുൽപ്പന്നങ്ങളും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളും വിപണി കണ്ടെത്തുന്ന ഇടത്തരം സംരംഭങ്ങൾ കരികുളം കക്കുടുമൺ റൂട്ടിൽ സുലഭമായ മുളകൾ ഇനി വിപണിയിൽ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന ഉത്പന്നങ്ങളായി വീടുകളിൽ എത്തുന്നതിനും സാധ്യത ഏറെയാണ് നിലനിൽക്കുന്നത്. 


നിലവിൽ മാലിന്യ കൂമ്പാരമായി കുപ്പത്തൊട്ടിയായി ഇരുന്ന കരികുളം കക്കുടുമൺ റോഡ് ഇനി സഞ്ചാരികൾക്ക് ഇഷ്ട ഇടമായി വാഹനം ഒതുക്കി ശുദ്ധമായ വായു ശ്വസിക്കാനും മഴയും മഞ്ഞും വെയിലും തണലും കാലാവസ്ഥ മാറുന്നതിനനുസരിച്ചുള്ള അന്തരീക്ഷം നേരിട്ട് അനുഭവിക്കുന്നതിനും കാഴ്ചകളുടെ വസന്തം തീർക്കുന്ന പാവങ്ങളുടെ തേക്കടി സാധാരണക്കാരെ ആകർഷിക്കും എന്നതിൽ സംശയമില്ല. 


കക്കുടുമൺ വഴി പേമരുതി റൂട്ട് സ്ഥലത്തുള്ളപ്പോൾ  ഭാര്യ വീട്ടിലേക്ക് പോകുന്ന വഴിയായതുകൊണ്ട് കരികുളം എത്തിയാൽ ആശ്വാസമാണ് പിന്നെയങ്ങോട്ട് കാണുന്ന കാഴ്ചകൾ പറഞ്ഞറിയിക്കാനാവാത്തവിധം ഹരിതാഭ നിറഞ്ഞ പ്രദേശം മനസ്സിന് കുളിർമ സമ്മാനിക്കുന്നത് മനസ്സിന് സന്തോഷം പകരുന്നതാണ്.

പേമരുതി  ജംഗ്ഷനിൽ നിന്നും പാലം കടന്ന്  ഉള്ളിൽ വനത്തിലേക്ക് വനം വകുപ്പ് ഗൈഡ് ഏർപ്പെടുത്തുകയാണെങ്കിൽ ട്രക്കിംഗ് അനുയോജ്യമായ മറ്റൊരു  വന പാതയും ആകർഷണീയമാണ്.


തേക്കടി വരെ പോയി കാഴ്ചകൾ കാണുന്നത് സാധിക്കാത്തവർക്കായി റാന്നിയിൽ ഒരു മനോഹരമായ ഇടത്താവളം ഒരുക്കുന്നതിന് ജനംപ്രതിനിധികൾ മുന്നിട്ടിറങ്ങും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ .


പഴക്കം ചെന്ന കെഎസ്ആർടിസി ബസ് കരികുളം ബസ്റ്റോപ്പിൽ പഞ്ചായത്തിൻറെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങളുടെ സഹകരണത്തോടെ ആവിയിൽ പുഴുങ്ങിയ ഭക്ഷണ സാധനങ്ങൾ ഉൾപ്പെടെ ഒരുക്കിയാൽ വരുമാന സാധ്യതകൾ തുറക്കുന്നതിനും പ്രദേശത്തിൻറെ ടൂറിസം വികസനത്തിന് വേഗം കൈവരിക്കുന്നതിനും സഹായകമാകും.

ശബരിമല പ്രധാന തീർഥാടന പാതയിൽ റാന്നി അത്തിക്കയം റൂട്ടിലെ പാവങ്ങളുടെ തേക്കടിയിൽ തീർത്ഥാടക ടൂറിസത്തിന് ഇടത്താവളമായി ഒരു യാത്രിനിവാസ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്നതിനുള്ള സാധ്യതയും പരിശോധിക്കേണ്ടതാണ്.

കാട്ടിലും ഒപ്പം നാട്ടിലും ആന സ്ഥിരം കാഴ്ച ആയ സ്ഥിതിക്ക് ആന പരിപാലന പുനരധിവാസ കേന്ദ്രങ്ങൾ തുടങ്ങാൻ ആനയുടെ നിരന്തര സന്ദർശനം ഒരു നിമിത്തമായി കരികുളം വനം തുടങ്ങുന്ന പ്രദേശം പാവങ്ങളുടെ തേക്കടി കോന്നിക്ക് ശേഷം മറ്റൊരു ആനക്കൂട് തുടങ്ങാൻ അനുയോജ്യമാണ് .

കരികുളം വനം ആന സഫാരിക്കും  അതുവഴി ടൂറിസം രംഗത്തും ശ്രദ്ധേയമായ മാറ്റങ്ങൾക്ക് സാധ്യതയുള്ള പ്രദേശമാണ്. 

ആനയൂട്ടും മീനൂട്ടും മീൻപിടുത്തവും അടുത്തടുത്തായി ടെന്റ് സ്റ്റേ,  ജംഗിൾ ക്യാമ്പിംഗ് അടക്കമുള്ള ക്രമീകരണങ്ങളും തുടങ്ങുന്നതിന് പ്രകൃതി കനിഞ്ഞ് നൽകിയ വന വിഭവങ്ങൾക്ക് ഒരു കുറവുമില്ല ഇവിടെ എത്തിയാൽ കാണാനും ആസ്വദിക്കാനും തങ്ങാനും ഒരുപോലെ സമയം ചെലവഴിക്കാൻ പറ്റിയ സ്ഥലം ആണ്.

കരികുളം ബസ് സ്റ്റോപ്പ് വനത്തോട് ചേർന്ന് പാവങ്ങളുടെ തേക്കടി തുടങ്ങുന്ന സ്ഥലത്ത് ട്രക്കിംഗ് ആരംഭിക്കാനുള്ള സാധ്യതയും പരിഗണിക്കാവുന്നതാണ്.  

മൺസൂൺ ടൂറിസം ഫലപ്രദമായി ഉപയോഗപ്പെടുത്തി പാവങ്ങളുടെ തേക്കടി സമൂഹമാധ്യമങ്ങളിൽ വൈറലായത് പോലെ  പ്രാദേശ ടൂറിസത്തിന് അനുയോജ്യമായ രീതിയിൽ ആഭ്യന്തര സഞ്ചാരികളെ ആകർഷിക്കാൻ വനവിഭവ സമ്പത്ത് വിനിയോഗിക്കാൻ ത്രിതല പഞ്ചായത്ത് മുന്നിട്ടിറങ്ങും എന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.


വന നടത്തം മഴക്കാല കാലാവസ്ഥയിൽ വ്യത്യസ്തമായ അനുഭവം പകരുന്നതിൽ കരികുളം ഫോറസ്റ്റ് സ്റ്റേഷൻ അടുത്തായതിനാൽ ഗൈഡ് സഹായം ലഭ്യമാക്കിയാൽ ഒരു പരീക്ഷണം ശ്രമിച്ചാൽ നടക്കാവുന്നതേയുള്ളൂ. 


പാവങ്ങളുടെ തേക്കടി റാന്നിയുടെ ഭാവിയിൽ കരികുളം വനത്തോട് തൊട്ടുരുമ്മിയുള്ള ആന പരിപാലന കേന്ദ്രമായി മാറുന്ന കാഴ്ച വിദൂരമല്ല.

വിളയാട്ടുപാറ വെള്ളച്ചാട്ടം, മീൻ തൂക്കുപാറ വെള്ളച്ചാട്ടം, പുലിയറ ഒരേ സ്ഥലത്ത് അടുത്തടുത്തായി ഒരേസമയം കാണാൻ സാധിക്കുന്ന വ്യത്യസ്ത ഇടം എന്ന നിലയിൽ പാവങ്ങളുടെ തേക്കടി സാമൂഹ്യമാധ്യമങ്ങളിൽ ചുരുങ്ങിയ കാലം കൊണ്ട് ഇപ്പോൾ തന്നെ  ശ്രദ്ധേയമാണ്.

കരികുളം ഫോറസ്റ്റ് ഓഫീസ് സമീപമുള്ള " പാവങ്ങളുടെ തേക്കടി "

കെ എഫ് ഡി സി, കെറ്റിഡിസി, കെഎസ്ആർടിസി തുടങ്ങിയ സംയുക്ത സംരംഭങ്ങൾ ബഡ്ജറ്റ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന രീതിയിൽ കാടിനോട് ചേർന്ന് മര മൺ മുള വീടുകൾ നിർമ്മിച്ചാൽ തങ്ങാനും ഭക്ഷണവിഭവ വൈവിധ്യങ്ങൾ രുചിക്കാനും പുതിയ ഇടങ്ങളായി പദ്ധതികൾ ആവിഷ്കരിച്ചാൽ പ്രാദേശിക ടൂറിസം രംഗത്ത് റാന്നിയും 

റാന്നിയുടെ സ്വന്തം പാവങ്ങളുടെ തേക്കടിയും കുതിച്ചു ചാടും. 

കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും ജില്ലയിൽ  നിന്നും പാവങ്ങളുടെ തേക്കടിയിലേക്ക് കെഎസ്ആർടിസിയുടെ ബഡ്ജറ്റ് ടൂറിസം തുടങ്ങുന്നതിന് പച്ചപ്പ് അടയാളപ്പെടുത്തുന്ന സൂചകമായി ഭാവിയിൽ ഉയർന്നുവരുന്ന നാളെക്കായി കാത്തിരിക്കുന്നു.


സുനിൽ തോമസ് റാന്നി 


#KTDC Activities

#KFDC Stay

#DTPC Sight Seeing

#KSRTC Weels on Food & Budget Tour


Sunil Thomas Ranny

Comments

Popular posts from this blog

KSRTC Budget Tour-Malarikkal ആമ്പൽ പുലർ കാഴ്ച