Posts

Showing posts with the label Angamoozhi

Angamoozhy Bowl Boat Ride

Image
  ആങ്ങമൂഴി കൊച്ചാണ്ടി കൊട്ടവഞ്ചി യാത്ര   രാവിലെ റാന്നിയിലെ ഭാര്യവീട്ടിൽ നിന്ന് രണ്ടു അളിയന്മാരും കുടുംബസമേതം ഇറങ്ങി നേരെ ആങ്ങമൂഴി ലക്ഷ്യമാക്കി വണ്ടി കുതിച്ചു . അത്തിക്കയം , പെരുനാട് , ചിറ്റാർ ,   സീതത്തോട് വഴി ആങ്ങമൂഴി എത്തിയപ്പോൾ ഗവിയിലേക്കുള്ള റൂട്ടിൽ ദിവസങ്ങളായുള്ള മഴ മൂലം സഞ്ചാരികൾ കുറവായിരുന്നു .   ഞങ്ങൾ കൊച്ചാണ്ടി എത്തി വണ്ടിയിൽ നിന്ന് ഇറങ്ങി ചുറ്റും കണ്ണോടിച്ചു .   പ്രകൃതി കനിഞ്ഞനുഗ്രഹിച്ച വനമേഖലയോട് ചേർന്നു നിൽക്കുന്ന സ്ഥലത്തെ പച്ചപ്പും കാലാവസ്ഥയും ഞങ്ങളെ ആകർഷിച്ചു .   കൊട്ടവഞ്ചിയിൽ സഞ്ചരിക്കുന്നതിനു ടിക്കറ്റ് എടുക്കാൻ റോഡ് സൈഡിൽ തന്നെ ഉള്ള കെട്ടിടത്തിൽ കയറി ടിക്കറ്റ് എടുത്തു അവിടുത്തെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു . തൊട്ടടുത്ത് ഉള്ള കടയിൽ കയറി സോഡാ നാരങ്ങാ അവിടുത്തെ തനതു രീതിയിൽ എടുത്തു സ്നേഹത്തോടു   തരുന്നത് മനസ് നിറച്ചു .   നാട്ടുകാരും ചുറ്റുവട്ടത്തുള്ളവരും   അവിടുത്തെ സൗകര്യങ്ങൾ താല്പര്യത്തോടെ   പങ്കുവച്ചപ്പോൾ പ്രാദേശികമായി   ടൂറിസം വിപുലീകരിച്ചാൽ കൂടുതൽ   വരുമാനമാർഗങ്ങൾ തുറന്നു കിട്ടും എന്നത് പ്രതീ