പ്രേമലേഖനം എഴുതി പരിചയമില്ലെങ്കിലും

പ്രേമലേഖനം എഴുതി പരിചയമില്ലെങ്കിലും








പ്രേമലേഖനം എഴുതി പരിചയമില്ലെങ്കിലും ബഹറിനിൽ നിന്നും ഒരുവിധം ഒപ്പിച്ചെടുത്ത ലീവുമായി നാട്ടിൽ പെണ്ണുകാണാൻ പോയപ്പോൾ ഗൾഫ് മാധ്യമത്തിന്റെ കുടുംബം എന്ന മാസിക 2016 ഒരു പതിപ്പ് കയ്യിൽ കരുതി അതേ വർഷം മെയ് മാസം പെണ്ണുകണ്ട് തിരികെ ഇറങ്ങാൻ നേരം കുടുംബം മാസിക കൊടുത്തിട്ട് തിരികെ പോകുന്നു. വർഷങ്ങൾക്കുശേഷം എ കെ സി സി ബഹറിൻ ചങ്ങമ്പുഴയുടെ 126 -മത് ജന്മദിനം പ്രമാണിച്ച് സംഘടിപ്പിച്ച പ്രേമലേഖന മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചപ്പോൾ രസകരമായ പെണ്ണുകാണൽ ചടങ്ങ് മനസ്സിൽ ഓടിയെത്തുന്നു. 

വർഷം 2016 May - അന്ന് പെണ്ണുകാണാൻ ചെന്നപ്പോൾ കൊടുത്ത മാധ്യമം ദിനപത്രത്തിന്റെ കുടുംബം മാസിക ഓരോ താളും മറിച്ച്  അരിച്ചുപെറുക്കി നോക്കിയിട്ടും  ഒരു പ്രേമലേഖനവും കിട്ടിയില്ല എന്ന് മാത്രമല്ല രണ്ടു വരിയെങ്കിലും കുറിച്ച ഒരു തുണ്ട് പേപ്പർ പോലും കിട്ടിയില്ല എന്ന ഭാര്യയുടെ പരിഭവം  ഈ പുരസ്കാരം വഴി  ഒരു പരിധിവരെ പരിഹാരമാകും എന്ന് ഇന്ന് കരുതുന്നു .

ഒപ്പം എഴുതി തുടങ്ങി കഴിഞ്ഞ വർഷംവരെ കൈവിരലിലെണ്ണാവുന്ന കവിതകളുമായി മടി പിടിച്ചിരുന്നപ്പോൾ കഴിഞ്ഞവർഷം അവസാനം പങ്കെടുത്ത  എകെസിസി ബഹറിൻ തുടങ്ങിവച്ച അക്ഷരക്കൂട്ട്  നൽകിയ തുടർ പ്രചോദനം ഇന്ന് കവിതയെഴുത്തിൽ കാൽ സെഞ്ചുറി പിന്നിട്ട് മുന്നോട്ട് പോകുന്നു.

പ്രേമലേഖന മത്സരത്തിൽ കവിതാ വിഭാഗത്തിലാണ് സമ്മാനത്തിന് അർഹനായത് എന്നതും കവിതയോടുള്ള താല്പര്യം പ്രത്യേകിച്ച് ആനുകാലിക വിഷയങ്ങളിൽ  എഴുതാൻ പ്രേരിപ്പിക്കുമ്പോൾ ലഭിക്കുന്ന പ്രോത്സാഹനം നന്ദിപൂർവ്വം ഓർക്കുന്നു.

കുടുംബം മാസിക  ഒരു കുടുംബത്തെ സമ്മാനിച്ചതിന്റെ അതിലേറെ ഇരട്ടക്കുട്ടികളുമായി 

 Harleen ,

Hannah 

പേരിലും ഇരട്ട അക്ഷരങ്ങൾ ചേർത്ത് ഇരട്ടി സന്തോഷം ജീവിതത്തിൽ സമ്മാനിച്ച ഓർമ്മകൾ അലയടിച്ചുയരുന്നു. 

പത്തുവർഷം പിന്നിടുന്ന കുടുംബജീവിതത്തിൽ  ഗൾഫ് മാധ്യമത്തിന്റെ കുടുംബം മാസിക ആദ്യ സമ്മാനമായി ഓർമ്മയിൽ  ഇന്നും നിധി പോലെ  ഭാര്യ ബിൻസി സ്വന്തം അലമാരയിൽ ചിതലരിക്കാതെ പോറൽ പോലും ഏൽപ്പിക്കാതെ ഭംഗിയായി സൂക്ഷിക്കുന്നു ഒപ്പം ദാമ്പത്യ ജീവിതവും.

Date of Marriage      13-June-2016

Date of Twins B'Day 13-April-2022

10 വർഷങ്ങൾക്ക് ശേഷം  പ്രേമലേഖന മത്സരത്തിൽ എ കെ സി സി യുടെ പുരസ്കാരം തേടിയെത്തുമ്പോൾ കുടുംബം മാസികയുടെ താളുകൾ വീണ്ടും വീണ്ടും മറിച്ചു നോക്കുമ്പോൾ ഗൾഫ് മാധ്യമം ബഹറിൻ ആർട്സ് ക്ലബ് എന്ന കോളത്തിൽ പ്രസിദ്ധീകരിച്ച പ്രേമ സൗഹൃദം എന്ന  സമ്മാനാർഹമായ കവിത  കാണുമ്പോൾ  ഒത്തിരി സന്തോഷം. 

ഗൾഫ് മാധ്യമം നൽകുന്ന പ്രോത്സാഹനവും തുടക്കത്തിലെ ആലസ്യം വെടിഞ്ഞ് കവിതയെഴുത്തിൽ 25 ലേറെ കവിതകൾ ഇതുവരെ രചിക്കാൻ സാധിച്ചു.

തെരഞ്ഞെടുത്ത കവിതകൾ ഉൾപ്പെടുത്തി ഒരു കവിതാ സമാഹാരം സമാനമനസ്കരായ സഹകവികളുടെ കവിതകളുമായി ചേർന്ന് പുറത്തിറക്കാൻ  ഒരാലോചന മനസ്സിൽ തങ്ങിനിൽക്കുന്നു. 



ആദ്യമായി എഴുതിയ ട്രാവൽ ഫീൽസ് ആൻഡ്  ഫീഡ്സ് എന്ന യാത്രാവിവരണ പുസ്തകത്തിന് ശേഷം ഒരു കവിതാ സമാഹാരം കവിതകൾ പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് ചിട്ടയായി സ്വന്തം ബ്ലോഗിൽ ഉൾപ്പെടുത്തിയതിനു ശേഷം ഇനി  പുസ്തക രൂപത്തിൽ വെളിച്ചം കാണും എന്ന പ്രതീക്ഷയിലാണ്.







സുനിൽ തോമസ് റാന്നി



Comments

Popular posts from this blog

KSRTC Budget Tour-Malarikkal ആമ്പൽ പുലർ കാഴ്ച

പാവങ്ങളുടെ തേക്കടി - റാന്നിയിൽ