Posts

Showing posts with the label Yathra

Gavi Yathra

Image
ബഹറിനിൽ നിന്ന് പല തവണ നാട്ടിൽ അവധിക്കു വന്നപ്പോൾ പ്ലാൻ ചെയ്തു നടക്കാതെ പോയ ഗവിയിലേക്കുള്ള യാത്ര ഒടുവിൽ രണ്ടും കല്പിച്ചു കെ എസ് ‌ ആർ ടി സി ബസിൽ കയറി പറ്റി . വീട്ടിൽ നിന്നും കട്ടൻ കുടിച്ചു രാവിലെ ആറു മണിക്ക് ബൈക്കിൽ പുറപ്പെട്ട ഞങ്ങൾ കുമ്പളാംപൊയിക ബസ് സ്റ്റോപ്പിൽ എത്തി   ബൈക്ക് സുരക്ഷിതമായി ഒതുക്കി വച്ച് പത്തനംതിട്ടയിൽ നിന്ന് സർവീസ് തുടങ്ങുന്ന ഗവി വഴി കുമളിക്കുള്ള   ബസിൽ യാത്ര ആരംഭിച്ചു . ബസിൽ സീറ്റുകൾ കാലി ഇല്ലാതെ നിന്ന് യാത്ര തുടങ്ങി വടശേരിക്കര പിന്നിട്ടു സീതത്തോട്ടിൽ എത്തിയപ്പോൾ ഇരിക്കാൻ സീറ്റ് കിട്ടി . അവിടെ നിന്ന് മുന്നോട്ടു പോയി   എട്ടു മണിയോടടുത്തു ആങ്ങമൂഴി പാലത്തിനടുത്തെത്തിയപ്പോൾ ബസ് നിർത്തി ഡ്രൈവർ വണ്ടിയിൽ നിന്നിറങ്ങി .. ഇനിയും ഉള്ള യാത്രയിൽ ഒന്നും കഴിക്കാൻ കിട്ടാൻ സാധ്യത ഇല്ലെന്നു കണ്ടക്ടർ പറഞ്ഞപ്പോൾ ഞങ്ങളും അവിടെ ഇറങ്ങി പ്രഭാത ഭക്ഷണം   കഴിച്ചു . അവിടെ നിന്ന് എന്തെങ്കിലും കുടിക്കാനും കഴിക്കാനും പാർസൽ മേടിച്ചാൽ കൊച്ചു പമ്പയിൽ എത്തുന്നതു വരെ പിടിച്ചു നിൽക്കാം . ആ