Posts

Showing posts with the label Kumarakom

Kumarakom Yathra

Image
അവധിക്കു നാട്ടിലെത്തിയ അളിയന്മാർ കുടുംബ സമ്മേതം ഒന്നിച്ചു ഒരു പകൽ ചിലവഴിക്കാൻ ആലോചിച്ചു . പിന്നെ കരിമീൻ വാഴയിലയിൽ പൊള്ളിച്ചതും പഴുത്ത ഏത്തക്ക പൊരിച്ചതും ഓർത്തപ്പോൾ   കുമരകം   ഹൗസ്സ് ബോട്ട് യാത്ര   തന്നെ മനസ്സിൽ ഉറപ്പിച്ചു .  അങ്ങനെ രാവിലെ റാന്നിയിൽ നിന്നും സുഹൃത്തിന്റെ വണ്ടിയിൽ കയറി നേരെ കെട്ടു വള്ളങ്ങളുടെ പ്രധാന കേന്ദ്രമായ    കുമരകം ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു . കുമരകം അടുക്കുംതോറും പലതരത്തിലുള്ള വള്ളങ്ങൾ ബോട്ട് ജെട്ടികൾ , ചെറു പാലങ്ങൾ , കള്ളു ഷാപ്പുകൾ , അവിടവിടെയായി കണ്ടു . കുമരകത്തും നിന്നും ചേർത്തലക്കു പോകുന്ന   മെയിൻ റോഡിൽ ചീപ്പുങ്കൽ   പാലത്തിനടുത്തു ഞങ്ങളെ കാത്തു നേരത്തെ   ബുക്ക് ചെയ്ത ഹൗസ്സ് ബോട്ട് ഉടമ നില്പുണ്ടായിരുന്നു . അവിടെ നിന്നും അദ്ദേഹത്തിന്റെ ബൈക്കിനു പുറകെ ഒരുവശത്തു കെട്ടു വള്ളങ്ങൾ വരി വരിയായി നിർത്തിയിട്ടിരിക്കുന്ന   ഇടവഴിയിലൂടെ കുറച്ചു ദൂരം സഞ്ചരിച്ചു . ഞങ്ങൾക്ക് പറഞ്ഞു വച്ച കെട്ടു വള്ളം കിടക്കുന്ന സ്ഥലത്തു   എത്തി വന്ന വണ്ടി പാർക്ക് ചെയ്തു .  ഹൗസ്സ് ബോട്ട്