KSRTC Budget Tour-Malarikkal ആമ്പൽ പുലർ കാഴ്ച
KSRTC Budget Tour- Thiruvalla BTC " Best Kanna Best" Malarikkal Via Areekkal അങ്ങനെയൊരു അവധിക്കാലത്ത് കഴിഞ്ഞ വെക്കേഷനിൽ പെരുമഴക്കാലത്തെ മഴയാത്ര ആസ്വദിക്കാൻ ഞങ്ങൾ തെരഞ്ഞെടുത്തത് കെഎസ്ആർടിസിയുടെ ബഡ്ജറ്റ് ടൂറിസം തിരുവല്ലയിൽ നിന്നും ഏർപ്പെടുത്തിയ ആയിരം ഏക്കറോളം നീണ്ടു പരന്ന കിടക്കുന്ന ആമ്പൽ വസന്തം പൂത്തുലഞ്ഞു കിടക്കുന്ന മലരിക്കൽ അതിരാവിലെ സൂര്യനുദിക്കുന്നതിനു മുമ്പ് കാണാൻ ഒരു പരീക്ഷണം മനസ്സിൽ തങ്ങി നിൽക്കുന്ന പൂക്കാലം ഓർമ്മയിൽ കുളിരുള്ള വസന്തമായി പരിലസിക്കുന്നു തലേദിവസം തന്നെ ടാറ്റാ ഉടുപ്പും ടാറ്റാ ചെരുപ്പും അണിയിച്ച ഉറങ്ങാൻ കിടന്ന ഇരട്ടക്കുരുന്നുകളെ അതിരാവിലെ അലാറം വെച്ച് കിടക്കപ്പായയിൽ നിന്നും സുഖകരമായ ഉറക്കം ശല്യപ്പെടുത്താതെ വാരി എടുത്ത് റാന്നിയിൽ നിന്നും തിരുവല്ലയിലേക്ക് ഉറക്കച്ചടവൊക്കെ വിട്ടൊഴിഞ്ഞ ഒരു കടുപ്പത്തിൽ ഒരു കട്ടൻ കുടിച്ച് ആവേശത്തോടെ വാഹനം ഓടിച്ച് തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കെട്ടിടത്തിന്റെ അടിവാരത്തിലെ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്ത് ഓടിപ്പിടിച്ച് ഒരു വിധം സമയത്തിന് പുറപ്പെടാൻ തയ്യാറായി കാത്തുനിൽക്കുന്ന കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം ബസ് ഞങ്ങളെ കണ്ട ...


Comments
Post a Comment