Posts

Showing posts with the label dubai

Dubai Yathra

Image
ജോർജിയ സന്ദർശനം കഴിഞ്ഞു മടങ്ങി വരുമ്പോൾ ദുബായിൽ രാത്രി   ഇറങ്ങി ബന്ധുക്കളോടൊപ്പം കുറച്ചു കാഴ്ചകൾ കാണാൻ അവസരം കിട്ടുന്നതിൽ തെല്ലു സന്തോഷത്തോടെ ദുബായ് എയർപോർട്ടിൽ എത്തിയപ്പോൾ ഞങ്ങളെ കൂട്ടികൊണ്ടുവരുവാൻ എത്തിയ പ്രിയപ്പെട്ടവർ   വന്ന വണ്ടിയിൽ കയറി . പിറ്റേ ദിവസം വൈകിട്ട് തിരിച്ചു ബഹ്റൈനിലേക്കു ടിക്കറ്റ് നേരത്തെ എടുത്തുവച്ചതിനാൽ നേരെ റൂമിൽ പോയി സമയം കളയാൻ മിനക്കെടാതെ വന്നപാടെ   ദുബായ് നഗരത്തിലെ   തിരക്കേറിയ രാത്രി സഞ്ചാരത്തിന് എരിയും പുളിയും ചേർക്കാൻ എന്തെങ്കിലും കഴിച്ചു ക്ഷീണം തീർക്കാൻ   ഒടുവിൽ തീരുമാനമായി . ആലോചനകൾ പലതു കഴിഞ്ഞു ഒടുവിൽ ആദാമിന്റെ ചായക്കടയിൽ ഉള്ളിൽ കയറിപ്പറ്റാൻ തിരക്കു മൂലം   പാടുപെട്ടപ്പോൾ കാലിയായ മേശ നോക്കി ചുറ്റി തിരിഞ്ഞു അവസാനം പുറത്തു റോഡുവക്കിൽ തട്ടുകട മാതൃകയിൽ   കിട്ടിയ സ്ഥലത്തു ഞങ്ങൾ ഇരിപ്പുറപ്പിച്ചു . ഇരുന്നപാടെ പുറത്തെ ഇളം തണുപ്പകറ്റാൻ മൺകുടത്തിൽ പതഞ്ഞു പൊന്തി വരുന്ന മസാല ചായ ആദ്യമേ എടുക്കാൻ പറഞ്ഞു . കൺമുൻപിൽ തയ്യാറാക്കുന്നതും നല്ല ചൂട് മൺപാത്രത്തിൽ പകർന്നു നൽകുമ്പോൾ പാത്രം ക