Ship Visit experience Bahrain

 



കപ്പൽ യാത്ര മോഹമായി കൊണ്ട് നടന്നു അവസാനം കപ്പൽ സന്ദർശിക്കാൻ  അവസരമുണ്ടായത് ബഹറിനിൽ വച്ചാണ്. ബഹ്റൈനിലേക്കു ദുബായിൽ നിന്ന് സീസൺ സമയത്തു  വന്ന ഐഡ സ്റ്റെല്ല കപ്പലിൽ ഡ്യൂട്ടി ചെയ്യുന്ന  ബന്ധുവായ ജോബിൻ പലതവണ ശ്രമിച്ചു ഒടുവിൽ സീസൺ അവസാനിക്കാറായപ്പോൾ ഫലം കണ്ടു.


നിരവധി തവണ കപ്പൽ സന്ദർശിക്കാൻ നേരിട്ടു അനുമതിക്കായി ശ്രമിച്ചപ്പോൾ കിട്ടാതെ പോയത് ഒടുവിൽ പോർട്ട് അനുമതിക്ക് വിൻസു സഹായത്തിനു എത്തിയത് കാര്യങ്ങൾ എളുപ്പമായി. ഒരു വിധത്തിൽ അനുമതി ലഭിച്ച വിവരം കിട്ടിയപ്പോൾ കൂടെ അപേക്ഷിച്ച ഭാര്യയ്ക്കും അനുജനും കിട്ടിയില്ല എന്ന പ്രയാസം അലട്ടി . ഏതായാലും അടുത്ത തവണ കാത്തിരിക്കാൻ തയാറായി ഒറ്റക്ക് കപ്പൽ സന്ദർശിക്കാൻ വൈകി കിട്ടിയ അനുമതിയുമായി സൽമാൻ പോർട്ടിലേക്കു ഞാൻ സൽമാനിയയിലുള്ള  സ്നേഹിതൻ വിനോദിന്റെ കാറിൽ  യാത്ര തിരിച്ചു .




പോർട്ടിലേക്കുള്ള വഴി അടുക്കുംതോറും ആകാംഷ വർധിച്ചു കപ്പൽ ദുരെ വഴിയിൽ കണ്ട പാടെ വിനോദിനും  ആവേശമായി . അകലെ നിന്ന് കണ്ട സന്തോഷത്തിൽ തന്നെ കുടുംബമായി കപ്പൽ യാത്ര മനസ്സിൽ കണ്ടു വിനോദ് വാചാലനായി. പോർട്ട് ഗേറ്റിനു സമീപം കാറിൽ നിന്നു ഇറങ്ങി മുൻപോട്ടു നടന്നു നീങ്ങാൻ ശ്രമിച്ചപ്പോൾ സുരക്ഷ കാരണങ്ങളാൽ സാധ്യമല്ല എന്ന് മനസിലാക്കി മടങ്ങി പോയ വിനോദിനെ തിരികെ വിളിച്ചു . തിരിച്ചു വന്നു പോർട്ട് പാർക്കിംഗ് ഏരിയയിൽ കൊണ്ട് ചെന്നാക്കി വീണ്ടും തിരിച്ചു പോയി. പോർട്ടിന് സമീപം ഉള്ള  സ്ഥലത്തു വരി നിന്ന് ഗേറ്റ് പാസ് മേടിച്ചു കപ്പൽ കിടക്കുന്ന സ്ഥലത്തേക്കു പോകാൻ ഉള്ള ഷട്ടിൽ വണ്ടി വരാൻ  കാത്തു നിന്നു. ദുബായിൽ നിന്ന് ആരംഭിച്ചു ഗൾഫിലെ വിവിധ രാജ്യങ്ങൾ കടന്നു എത്തിയ കപ്പലിൽ നിന്നു സഞ്ചാരികൾ ബഹ്റൈൻ കാണാൻ പോകുന്ന തിരക്കിൽ വാഹനങ്ങൾ പോർട്ടിന് വെളിയിലേക്കു ഒന്നിന് പിറകെ ഒന്നായി നീങ്ങിക്കൊണ്ടിരുന്നു. അതിനിടയിൽ കിട്ടിയ വണ്ടിയിൽ വാർഫിനടുത്തുള്ള സുരക്ഷ പരിശോധന നടക്കുന്ന കെട്ടിടത്തിലെത്തി. അനുമതി പത്രവും പാസ്സ്പോർട്ടും കൗണ്ടറിൽ കൊടുത്തു ഗ്രീൻ സിഗ്നൽ കിട്ടി. എയര്പോര്ട്ടിലേതിന് സമാനമായ  അടുത്തുള്ള  ഡ്യൂട്ടി ഫ്രീ ഒന്ന് കറങ്ങി നേരെ കപ്പൽ കിടക്കുന്ന സ്ഥലത്തെ ഇറങ്ങാനും കയറാനുമുള്ള പോയിന്റ് ലക്ഷ്യമാക്കി നടന്നു നീങ്ങി.





ബഹ്റൈൻ കാഴ്ചകൾ കാണാൻ കപ്പലിൽ നിന്നു പുറത്തേക്കു പോകുന്ന സഞ്ചാരികൾ ഒരു വഴിക്കു നീങ്ങുമ്പോൾ തൊട്ടടുത്ത വഴിയിൽ അകത്തേക്കു കയറാൻ ഞാൻ തയാറെടുത്തു.  കപ്പലിൽ ജോലി ചെയ്യുന്ന ബന്ധു ജോബിൻ പുറത്തു ഇറങ്ങി വന്നു വാർഫിൽ അൽപ നേരം വിശേഷങ്ങൾ പറഞ്ഞും ഒപ്പം കപ്പൽ വിവരങ്ങളും പങ്കു വച്ചു. ഞങ്ങൾ ഒരുമിച്ചു കപ്പൽ കയറുന്ന പോയിന്റിൽ ഇറങ്ങി വരുന്നവരുടെ തിരക്കു കുറഞ്ഞപ്പോൾ വരി നിന്നു സുരക്ഷ പരിശോധന കഴിഞ്ഞു പാസ്സ്പോർട്ടും  അനുമതി പത്രവും ഒത്തു നോക്കി അവസാന കടമ്പ കടന്നു.എയർപോർട്ടിൽ ഉള്ളതുപോലെ എമിഗ്രേഷൻ പരിശോധന കൂടി  കഴിഞ്ഞപ്പോൾ  വളരെ നാളത്തെ മോഹം സഫലമായ സന്തോഷത്തിൽ ആഡംബര കപ്പലിൽ കയറിയപ്പോൾ ചുറ്റിയടിച്ചു കാണാൻ ഉത്സാഹം കൂടി കൂടി വന്നു. 

 



സന്ദർശന കവാടത്തിൽ വച്ചു തന്നെ കപ്പൽ സൗകര്യങ്ങൾ മനസിലാക്കാനും കയറി കഴിഞ്ഞാൽ  സന്ദർശകർക്ക് കാണാൻ അനുവദനീയമായ ഇടങ്ങൾ മുൻകൂട്ടി പറഞ്ഞു തന്നു  കപ്പലിൽ ഷെഫ് ആയി ജോലി ചെയ്യുന്ന ജോബിൻ ഞൊടിയിടയിൽ  ഇരുത്തം വന്ന  ഗൈഡ് ആയി മാറി.  കപ്പൽ വിശദമായി കാണാൻ ജോബിന്  ഡ്യൂട്ടി ഇല്ലാത്ത  സമയം ബഹറിനിൽ നങ്കുരമിട്ടപ്പോൾ ഒത്തുകിട്ടിയതു ആദ്യമായിട്ടാണ് എന്ന് പറഞ്ഞത്  കേട്ടപ്പോൾ  പല നിലകളിലുള്ള സംവിധാനങ്ങൾ അടുക്കും ചിട്ടയായി കണ്ടു തീർക്കാൻ എനിക്കും സഹായകമായി.




നിലകൾ ഓരോന്നായി ലിഫ്റ്റ് വഴിയും പടികൾ  കയറിയും മാറി മാറി നടന്നു കയറി  കപ്പലിൽ നിന്നും ഉള്ള കടൽ കാഴ്ച ആസ്വദിച്ചു.

വിശാലമായ  ആഡിറ്റോറിയം സർവ സജ്ജമായ  വേദിയും സദസും ആടാനും പാടാനും പറ്റിയ രീതിയിൽ രൂപകൽപന ചെയ്തത് കണ്ടിരുന്നു പോയി. സർവ സന്നാഹങ്ങളോടെ നൂതനമായ ദൃശ്യ ശ്രാവ്യഉപകരണങ്ങൾ പകരുന്ന അനുഭവം കണ്ണിനും കാതിനും മനസിനും ഒരുപോലെ    അവാജ്യമാണ്. പലവിധ രുചിക്കൂട്ടുകളുമായി കടൽ കാറ്റേറ്റ് ഭക്ഷണം ആസ്വദിക്കാൻ  പറ്റിയ നിരവധി ഇടങ്ങൾ അവരവരുടെ ഇഷ്ടത്തിനനുസരിച്ചു തെരഞ്ഞെടുക്കാം.

 


നിരവധി വിനോദങ്ങൾ കോർത്തിണക്കി  മാനസികോല്ലാസം നൽകുന്ന ഇടങ്ങൾ പലയിടങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു. കപ്പലിൽ യാത്ര ചെയ്യുന്ന സഞ്ചാരികൾക്കു അവരുടെ ആവശ്യത്തിന് ഉപയോഗിക്കാൻ കറൻസിക്ക് പകരം കാർഡ് ഏർപ്പെടുത്തിയിരിക്കുന്നത് സൗകര്യപ്രദമാണ്. കാർഡ് റീചാർജ് ചെയ്യാനും ബഹ്റൈനിലെ റെഡ് ബസ് പോലെ  കാർഡിൽ പൈസ തീർന്നുപോയാൽ  ആവശ്യത്തിന് തുക നിറക്കാനും ബാലൻസ് പരിശോധിക്കാനും കപ്പലിൽ തന്നെ സംവിധാനമുണ്ട്.

കണ്ടിട്ടും കണ്ടിട്ടും  തീരാതെ നിലകൾ ഒന്നൊന്നായി നടന്നു കാല് മടുത്തപ്പോൾ കണ്ട സ്ഥലത്തു ഒന്ന് ഇരുന്നത്  മാത്രം ഓർമയിൽ പിന്നെ കാണുന്നത് വിശാലമായി കാല് നിവർത്തി അടുത്ത കൗണ്ടറിൽ നിന്ന് ജോബിൻ കാർഡ് ഉരച്ചു ഐസ് ക്രീം വാങ്ങി അത് തീരും വരെ പരന്ന കടൽ നോക്കി സമയം ഉച്ച പിന്നിട്ടു.




മുകളിലത്തെ നിലയിൽ  സ്വിമ്മിങ് പൂൾ കാണാൻ ചെന്നപ്പോൾ വെയിൽ കായുന്നവരുടെ തിരക്കു കാരണം കൂടുതൽ ചുറ്റിക്കറങ്ങാതെ മുകൾത്തട്ടിൽ  കപ്പലിന്റെ പേര് എഴുതി വച്ചിരിക്കുന്ന സ്ഥലത്തു ചെന്ന്  ഫോട്ടോസ് എടുത്തു അൽപനേരം ചെലവഴിച്ചു. മണിക്കൂറുകൾ പിന്നിട്ടിട്ടും കപ്പൽ സന്ദർശകർക്ക് അനുവദിച്ച  മുഴുവൻ കാണാതെ വീണ്ടും കപ്പലിൽ  വാർഫിനോട് ചേർന്ന് നിൽക്കുന്ന മധ്യ ഭാഗത്തെ  കയറിയ സ്ഥലത്തു തന്നെ  ലിഫ്റ്റ് വഴി മുകളിൽ നിന്നും താഴേക്കു ഞങ്ങൾ രണ്ടു പേരും എത്തി. കയറിയ പോലെ ഇറങ്ങാൻ നേരം ബഹ്റൈൻ കാഴ്ചകൾ കണ്ടു തിരികെ എത്തുന്ന സഞ്ചാരികളുടെ തിരക്കു തുടങ്ങിയിരുന്നു.

 


അകത്തേക്കു കയറുന്നതും ഇറങ്ങുന്നതും ഒരേ കവാടത്തിൽ രണ്ടു വരിയായി പതിവ്  പരിശോധനകൾ കഴിഞ്ഞു നീങ്ങാം. അങ്ങനെ പുറത്തെത്തി അൽപനേരം കൂടി വാർഫിൽ ഞങ്ങൾ കപ്പൽ ജീവിതവും യാത്ര  വിശേഷങ്ങളും പറഞ്ഞു   സമയം ചെലവഴിച്ചു. ജോബിന് വൈകിട്ട് ഡ്യൂട്ടി ഉള്ളതിനാൽ യാത്ര പറഞ്ഞു  പോർട്ടിൽ നിന്ന് സൽമാനിയയിലേക്കു പോകാൻ  സ്നേഹിതൻ സത്യൻ കാറുമായി എത്തുന്നതും കാത്തിരുന്നു . വൈകിയപ്പോൾ എവിടെ എത്തി എന്ന് തിരക്കാൻ വിളിച്ചപ്പോൾ സത്യൻ ഹിദ്ദിലുള്ള സൽമാൻ പാർക്കിൽ എന്നെ കാത്തുകിടക്കുന്നു  എന്ന് പറഞ്ഞു . സൽമാൻ പാർക്കല്ല സത്യ സൽമാൻ പോർട്ട് എന്ന് പറഞ്ഞതും അല്പം ചമ്മലോടെ സ്ഥലം മാറി കാത്തിരുന്നത് മുഖത്ത് അറിയാത്ത ഭാവത്തിൽ താമസിയാതെ പോർട്ടിൽ കാർ പാർക്കിംഗ് സ്ഥലത്തു വഴി തെറ്റാതെ  എത്തി.

കപ്പലിൽ  യാത്ര ചെയ്തില്ലെങ്കിലും കപ്പൽ സന്ദർശിക്കാൻ പറ്റിയത് അടുത്ത തവണ ഗൾഫ് രാജ്യങ്ങളിൽകൂടി ഉള്ള സീസൺ യാത്രയിൽ യാത്രക്കാരായി ഞങ്ങൾ മനസ് കൊണ്ട്  ഒറ്റയ്ക്കല്ല  കുടുംബമായി  തയാറെടുത്തു കപ്പൽ യാത്രക്കായി കാത്തിരിക്കുന്നു.

 

ബഹ്റൈനിലെ ഒരു കപ്പൽ കാഴ്ച

https://www.madhyamam.com/travel/explore/a-view-of-a-ship-in-bahrain-1097822



Comments

  1. Lucky Club - Casino site to get 100% bonus, VIP - Lucky Club
    Lucky Club is one of the leading online gambling websites and luckyclub is powered by the Real Time Gaming (RTG) software platform. The casino game is designed to offer

    ReplyDelete

Post a Comment

Popular posts from this blog

Angamoozhy Bowl Boat Ride