Perunthenaruvi
പെരുന്തേനരുവി റാന്നിയിൽ വരുമ്പോൾ ഓർമയിൽ എത്തുന്ന സ്ഥലമാണ് പെരുന്തേനരുവി . അത്തിക്കയം വഴി പെരുന്തേനരുവി വരുന്നവർക്ക് ഓഫ് റോഡ് സവാരി ഇന്നും മാറ്റമില്ലാതെ തുടരുന്നു . പകുതി ദൂരം പിന്നിട്ടു കഴിഞ്ഞാൽ റോഡും ടാറിങ്ങും കാണാൻ പറ്റാത്ത അവസ്ഥയിൽ ബുദ്ധിമുട്ടി ഒരുവിധം വണ്ടിയുടെ അടി തട്ടാതെ പെരുന്തേനരുവിയിൽ എത്തുമ്പോൾ കുണ്ടും കുഴിയും നിറഞ്ഞ ആടിയുലഞ്ഞ യാത്രയിൽ പാർക്കിംഗ് സൗകര്യം ലഭിക്കുന്നത് ഒരാശ്വസമാണ് . മഴക്കാലം കഴിഞ്ഞുള്ള യാത്ര തെരഞ്ഞെടുത്താൽ പെരുന്തേനരുവി ഗാംഭീര്യത്തോടെ നിറഞ്ഞു കുത്തിയൊഴുകുന്ന കാഴ്ച ആരിലും ആരവമുയർത്തും . വേനൽക്കാലമായാൽ പെരുന്തേനരുവി വറ്റി വരണ്ടു കിടക്കുന്നതു കണ്ടാൽ സങ്കടം തോന്നും . ആർത്തലച്ചു ഒഴുകിയിരുന്ന അരുവിയിൽ ഡാം കെട്ടി വെള്ളം തടഞ്ഞു നിർത്തി ജലവൈദ്യുതി ഉത്പാദനം കഴിഞ്ഞു തുറന്നു വിടുന്ന ജലം വീണ്ടും അരുവിയിലേക്കു എത്തുമ്പോൾ പഴയ പോലെ കാണാൻ ചന്തം ഇല്ല . അതുകൊണ്ടു മഴക്കാലത്തിനു ശേഷം അരുവി കാണാൻ ഇറങ്ങി തിരിച്ചാൽ മനസ്സിൽ നിറച്ചാർത്തായി പെരുന്